Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : KV Thomas

ജ​ന​വി​കാ​രം വി.​ഡി.​സ​തീ​ശ​നൊ​പ്പം; അ​ഭി​പ്രാ​യ​പ്ര​ക​ട​ന​വു​മാ​യി കെ.​വി.​തോ​മ​സ്

കൊ​ച്ചി: മു​ഖ്യ​മ​ന്ത്രി ച​ർ​ച്ച​യി​ൽ അ​ഭി​പ്രാ​യ​പ്ര​ക​ട​ന​വു​മാ​യി കോ​ൺ​ഗ്ര​സ് വി​ട്ട് ഇ​ട​ത് സ​ഹ​യാ​ത്രി​ക​നാ​യി മാ​റി​യ കെ.​വി.​തോ​മ​സ്.

സം​സ്ഥാ​ന​ത്ത് ആ​ര് മു​ഖ്യ​മ​ന്ത്രി​യാ​ക​ണ​മെ​ന്ന​തി​ൽ അ​ഭി​പ്രാ​യ​പ്ര​ക​ട​ന​വു​മാ​യി കോ​ൺ​ഗ്ര​സ് വി​ട്ട് ഇ​ട​ത് സ​ഹ​യാ​ത്രി​ക​നാ​യി മാ​റി​യ മു​ൻ കേ​ന്ദ്ര​മ​ന്ത്രി പ്രൊ​ഫ കെ​വി തോ​മ​സ്.

സം​സ്ഥാ​ന​ത്തെ ജ​ന​വി​കാ​രം വി​ഡി സ​തീ​ശ​നൊ​പ്പ​മാ​ണ്. അ​ത് ക​ണ​ക്കി​ലെ​ടു​ക്കാ​തെ മ​റ്റൊ​രാ​ളെ മു​ഖ്യ​മ​ന്ത്രി​യാ​ക്കി​യാ​ൽ യു​ഡി​എ​ഫ് അ​ടു​ത്ത തെ​ര​ഞ്ഞെ​ടു​പ്പി​ൽ പ​രാ​ജ​യ​പ്പെ​ടു​മെ​ന്ന് അ​ദ്ദേ​ഹം പ്ര​തി​ക​രി​ച്ചു.

നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ലെ ഇ​ട​തു​മു​ന്ന​ണി​യു​ടെ തോ​ൽ​വി രാ​ഷ്ട്രീ​യ​മാ​യ കാ​ര​ണ​ങ്ങ​ൾ കൊ​ണ്ടാ​ണ്. രാ​ഷ്ട്രീ​യ​ത്തി​ൽ തോ​ൽ​വി​ക​ൾ സം​ഭ​വി​ക്കാം. തെ​റ്റു​ക​ൾ തി​രു​ത്തി മു​ന്നോ​ട്ടു​പോ​കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

സ​ർ​ക്കാ​ർ മാ​റി​യ​തോ​ടെ ഡ​ൽ​ഹി​യി​ലെ കേ​ര​ള​ത്തി​ന്‍റെ പ്ര​ത്യേ​ക പ്ര​തി​നി​ധി എ​ന്ന സ്ഥാ​ന​ത്തു​നി​ന്ന് താ​നും മാ​റി. അ​ങ്ങ​നെ ഒ​രു പോ​സ്റ്റ് അ​നാ​വ​ശ്യ​മാ​ണോ എ​ന്ന് പു​തി​യ സ​ർ​ക്കാ​ർ തീ​രു​മാ​നി​ക്ക​ട്ടെ​യെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

Latest News

Corehub Up